കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈകോടതി റദ്ദാക്കി. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിന് പി.ജയരാജനാണ് ഷാജിക്കെതിരെ അപകീർത്തി കേസ് നൽകിയത്.
ജയരാജനെതിരെ നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയത് എന്നായിരുന്നു ഷാജി അഭിപ്രായപ്പെട്ടത്. നിസ്സാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ കുറ്റകൃത്യങ്ങൾ വർധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കേസെടുക്കണമെന്നും ഷാജി പറഞ്ഞു. തുടർന്ന് ഷാജിയുടെ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് ജയരാജൻ പരാതി നൽകി. 2012ഫെബ്രുവരിയിലാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.