ക്രിക്കറ്റ് ഇനി ഒളിമ്പിക്‌സിലും; അംഗീകാരം നൽകി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി

news image
Oct 16, 2023, 10:29 am GMT+0000 payyolionline.in

ലോസ് ഏഞ്ചൽസ് > ക്രിക്കറ്റ് ഇനി ഒളിംപിക്‌സിലും മത്സരയിനമാക്കാൻ തീരുമാനം. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി.

ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ പുതിയ 6 മത്സരങ്ങൾ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ ക്രിക്കറ്റും ഉൾപ്പെടുന്നുണ്ട്. ബേ‌സ്‌ബോൾ, സോഫ്റ്റ് ബോൾ, ഫ്ലാ​ഗ് ഫുട്ബോൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവയാണ് മറ്റിനങ്ങൾ. 128 വർഷത്തിനു ശേഷമാണ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe