വ​ട​ക​ര ചെക്കോട്ടിബസാറിൽ അഞ്ചുപേർക്ക് കുറുക്കന്റെ കടിയേറ്റു

news image
Oct 9, 2023, 4:20 am GMT+0000 payyolionline.in

വ​ട​ക​ര: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് കു​റു​ക്ക​ന്റെ ക​ടി​യേ​റ്റു. കീ​ഴ​ൽ ചെ​ക്കോ​ട്ടി ബ​സാ​റി​ൽ വെ​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി 11നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​മാ​യാ​ണ് ക​ടി​യേ​റ്റ​ത്. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക്കാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ക​ടി​യേ​റ്റ​ത്. പി​ന്നീ​ട് മ​റ്റൊ​രാ​ൾ​ക്കും ക​ടി​യേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ക​യ​റി​യ കു​റു​ക്ക​ൻ താ​മ​സ​ക്കാ​രാ​യ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ക​ടി​ച്ചു. അ​ഞ്ചു പേ​രും വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe