ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

news image
Oct 1, 2023, 9:31 am GMT+0000 payyolionline.in

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നാമ് കേന്ദ്ര സർക്കാർ ഏജന്‍സി പറയുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും.

 

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകൾ ഉയർന്ന അപകടസാധ്യതയുള്ളതാണ്. ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബർ അക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പുതുതായി കണ്ടെത്തിയ പിഴവുകൾ. ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.

ഗൂഗിള്‍ ക്രോം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം:

  • ഒരു ക്രോം വിൻഡോ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടിൽ ക്ലിക്കുചെയ്യുക.
  • ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന്, ഹെൽപ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • “എബൗട്ട് ഗൂഗിള്‍ ക്രോം” ക്ലിക്ക് ചെയ്യുക. (ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും) അല്ലെങ്കില്‍,
  • അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe