വെട്ടിത്തുറന്ന് ചെന്നിത്തല; ഭൂരിപക്ഷംപേർ പിന്തുണച്ചിട്ടും പ്രതിപക്ഷനേതാവാക്കിയില്ല; വാർത്ത പങ്കുവെച്ച് പ്രതികരണം

news image
Sep 21, 2023, 1:32 pm GMT+0000 payyolionline.in

കൊച്ചി > പാർടിയിൽ നിന്ന് നേരിട്ട അവ​ഗണയും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കിയതിലെ എതിർപ്പും പരസ്യമാക്കി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരും തന്നെയാണ് പിന്തുണച്ചതെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ചെന്നിത്തലയുടെ പ്രതികരണം. ഇൻസ്‌റ്റഗ്രം സ്‌റ്റോറിയിലൂടെയാണ്‌ ചെന്നിത്തല ഒരു ചാനലിന്റെ വാർത്ത പങ്കുവച്ചിരിക്കുന്നത്‌.

 

വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തർക്കം പുറത്തുവന്നതിന്‌ പിന്നാലെ കോൺഗ്രസിലെ തമ്മിലടി പരസ്യമാക്കിയിരിക്കുകയാണ്‌ രമേശ്‌ ചെന്നിത്തല. 2021 നിയമസഭ തെരഞ്ഞെടുപ്പിന്‌ ശേഷം പ്രതിപക്ഷ നേതാവാകാൻ കൂടുതൽ കോൺഗ്രസ്‌ എംഎൽഎമാരും പിന്തുണച്ചത്‌ ചെന്നിത്തലയെ ആണെന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ ഭാഗം മുൻനിർത്തിയാണ്‌ സതീശനെതിരായ ചെന്നിത്തലയുടെ ഒളിയമ്പ്‌.

ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി ഡി സതീശൻറെ പേര് പ്രഖ്യാപിച്ചതെന്ന് ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിർണ്ണായക പരാമർശം. ഈ വാർത്തയാണ് ചെന്നിത്തല ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി ഷെയർ ചെയ്‌തിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ 378 ആം പേജിൽ അദ്ദേഹം തന്നെയെഴുതുന്നു. “മല്ലികാർജുന ഖാർഗെയെ കണ്ടതിനു ശേഷം ഞങ്ങൾ രമേശിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. 21 എംഎൽഎമാരിൽ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈ കമാന്റിന്റെ  മനോഗതം വേറെയായിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.” അടുത്ത വരിയിതാണ് “കേന്ദ്ര നേതൃത്വത്തിന്റെ താൽ‌പര്യം നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിൽ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിപ്പിക്കാമായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe