മയക്കുമരുന്നുമായി പിടിയിലായവർക്ക് 10 വർഷം കഠിന തടവും പിഴയും

news image
Sep 20, 2023, 4:28 am GMT+0000 payyolionline.in

വ​ട​ക​ര: മ​യ​ക്കു​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ. കൂ​ത്തു​പ​റ​മ്പ് ക​ണ്ണ​വം കൊ​യ്യോ​ട് ചെ​മ്പി​ലോ​ട് ഹ​ർ​ഷാ​ദ് (32), കൊ​യ്യോ​ട് ചെ​മ്പി​ലോ​ട് ചാ​ലി​ൽ ശ്രീ​രാ​ജ് (30) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജി വി.​പി.​എം. സു​രേ​ഷ്ബാ​ബു ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2017 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണ​വം പു​ന്ന​പ്പാ​ലം നി​ടും​പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്ന് കോ​ള​യാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് ക​ണ്ണ​വം പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് എ​ട​യാ​ർ മ​ല​ബാ​ർ സ്റ്റോ​ൺ ക്ര​ഷ​റി​ന് സ​മീ​പം പി​ടി​കൂ​ടി​യ​പ്പോ​ൾ പ്ര​തി​ക​ളി​ൽ​നി​ന്ന് 27 ഗ്രാം ​എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും 71,230 രൂ​പ​യും പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് ശി​ക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe