നിപ: 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മരിച്ച ഹാരിസുമായി ഇടപഴകിയ ആളിനും രോഗമില്ല

news image
Sep 18, 2023, 5:39 am GMT+0000 payyolionline.in

തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈ റിസ്ക് കോൺടാക്ടിൽ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതിൽ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവർത്തക അടക്കമുള്ളവരും ഉൾപ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽ ആശുപത്രിയിൽ എത്തിയിരുന്നു. 13 പേർ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്.

കേന്ദ്ര സംഘവുമായി ഇന്നും വിശദമായ ചർച്ച നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്‍റെ ശ്രമങ്ങളെ പ്രകീർത്തിച്ചു. കേന്ദ്രത്തിൽ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe