ഗ്രാമീണ ബാങ്കുകൾക്ക് ആശ്വാസം, സുപ്രീംകോടതി സുപ്രധാന വിധി; നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി

news image
Sep 14, 2023, 6:36 am GMT+0000 payyolionline.in

ദില്ലി : കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസമാകുന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി. 2006 ലെ ഫിനാൻസ് ആക്ട് പ്രകാരം സഹകരണ ബാങ്കുകൾ നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാൽ നികുതിയിളവിന് അർഹതയുണ്ടെന്ന് പുതിയ ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ 74 ബാങ്കുകൾക്കാണ് സുപ്രീംകോടതി വിധി ആശ്വാസകരമാകുന്നത്. 600 കോടിയോളം നികുതിയിനത്തിൽ അടക്കണമെന്നായിരുന്നു നിർദ്ദേശം. അഭിഭാഷകൻ ദീപക് പ്രകാശാണ് ബാങ്കുകൾക്ക് വേണ്ടി ഹാജരായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe