തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു

news image
Sep 8, 2023, 3:24 pm GMT+0000 payyolionline.in

ചേർത്തല: ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നുപേർ മരിച്ചതായാണ് പുറത്തുവരുന്നത്. രണ്ടുപേരുടെ നില ​ഗുരുതരമാണ്. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe