ആലപ്പുഴയില്‍ ബാറില്‍ സംഘര്‍ഷം, കുപ്പിയേറ്‌; ജീവനക്കാർക്കടക്കം പരിക്ക്

news image
Sep 7, 2023, 10:29 am GMT+0000 payyolionline.in

ആലപ്പുഴ > ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി. അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഇവരുടെ ആക്രമണത്തില്‍ ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആനന്ദ കൃഷ്‌ണൻ,കിഷോർ, അജിത് എന്നീ ബാർ ജീവനക്കാർക്ക് പരിക്കാണ് പരിക്കേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു സംഭവം. ബാറിലെത്തിയ സംഘം മദ്യകുപ്പികളും ഫര്‍ണീച്ചറുകളും അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാറുടമയുടെ പരാതിയില്‍ 8 പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. സംഭവത്തില്‍ തുമ്പോളി സ്വദേശി ഹരീഷ് ,വാടക്കൽ സ്വദേശി പ്രജിത് എന്നിവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe