‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’: നരേന്ദ്ര മോദിയുടെ ഔദ്യോഗിക കുറിപ്പിലും ’ഭാരത് ’

news image
Sep 6, 2023, 9:01 am GMT+0000 payyolionline.in

ന്യൂഡൽഹി> രാജ്യത്തിന്റെ പേരിൽ ഇന്ത്യയെന്നത്‌ ബോധപൂർവ്വം ഒഴിവാക്കാനാണ്‌ നീക്കം സജീവമാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു വിശേഷിപ്പിച്ചതിനു പിന്നാലെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തി.

20ാമത് ആസിയാൻ – ഇന്ത്യ സന്ദർശനത്തിനായി ഇന്തൊനീഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്താറുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe