ഒമാനിലെ വിദേശികൾക്ക് ദീർഘകാല വിസ അനുവദിച്ചു

news image
Sep 6, 2023, 8:30 am GMT+0000 payyolionline.in

ഒമാൻ> ഒമാനിൽ താമസിക്കുന്ന 2700 ലേറെ വിദേശികൾക്ക് ഇതുവരെ ദീർഘ കാല റസിഡൻസി കാർഡുകൾ അനുവദിച്ചതായി ഒമാൻ വാണിജ്യ  വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകർ. വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്കാണ് വിസ നൽകിയിരിക്കുന്നത്.
ആഭ്യന്തര ഉൽപ്പന്നങ്ങളുടെ വളർച്ചയ്ക്കും തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനുമായി വിദേശ നിക്ഷേപകരെ രാജ്യത്ത് ആകർഷിക്കുന്നതിനു വേണ്ടിയാണു ദീർഘകാല വിസ സംവിധാനം ആരംഭിച്ചത്. ഡോക്ടർമാരടക്കം ആരോഗ്യ മേഖലയിൽ നിന്നുള്ള 183 പേർക്ക് ദീർഘ കാല വിസ അനുവദിച്ചു. ദീർഘ കാല വിസ ലഭിക്കാൻ 2021ഒക്ടോബർ മുതൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. അഞ്ചു വർഷം പത്തു വർഷം വരെയുള്ള വിസകളാണ് വിദേശികൾക്ക് അനുവദിക്കുന്നത്. ഇതുവരെ രണ്ടായിരത്തി എഴുന്നുറോളം ദീർഘ കാലവിസ അനുവദിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe