പോളിങ്​ വൈകിയ സംഭവത്തിൽ റിപ്പോർട്ട്​ തേടി

news image
Sep 6, 2023, 6:33 am GMT+0000 payyolionline.in

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ണ​ർ​കാ​ട്​ ഗ​വ.​എ​ൽ.​പി.​എ​സി​ൽ വോ​ട്ടി​ങ്​ വൈ​കി​യ​ത്​​ സം​ബ​ന്ധി​ച്ച്​ ചീ​ഫ്​ ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ സ​ഞ്ജ​യ്​ കൗ​ൾ ജി​ല്ല ക​ല​ക്ട​റോ​ട്​​ റി​പ്പോ​ർ​ട്ട്​ തേ​ടി. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞ്​ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പോ​ളി​ങ്​ നീ​ണ്ട​ത്​ അ​സാ​ധാ​ര​ണ​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ചാ​ണ്ടി ഉ​മ്മ​ൻ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

സ്കൂ​ളി​ൽ രാ​വി​ലെ തു​ട​ങ്ങി​യ തി​ര​ക്ക്​ ​രാ​ത്രി വ​രെ നീ​ണ്ടി​രു​ന്നു. തി​ര​ക്കു മൂ​ലം വോ​ട്ടു ​ചെ​യ്യാ​നെ​ത്തി​യ​വ​രി​ൽ പ​ല​രും മ​ട​ങ്ങി​പ്പോ​യ​താ​യി കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചു. വ​രി നീ​ണ്ട​തി​ൽ വോ​ട്ട​ർ​മാ​രും പ​രാ​തി​ ഉ​ന്ന​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ്​ ബൂ​ത്ത്​ സ​ന്ദ​ർ​ശി​ച്ച ജി​ല്ല ക​ല​ക്ട​ർ വി. ​വി​ഘ്​​​നേ​ശ്വ​രി​യോ​ടും ഇ​വ​ർ പ​രാ​തി ആ​വ​ർ​ത്തി​ച്ചു. സ്വാ​ഭാ​വി​ക​മാ​യു​ണ്ടാ​യ തി​ര​ക്കാ​ണെ​ന്ന്​ പ​റ​ഞ്ഞ ക​ല​ക്ട​ർ മ​റ്റ്​ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യോ എ​ന്ന്​ അ​ന്വേ​ഷി​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി.

വി​വ​ര​മ​റി​ഞ്ഞ്​ എ​ൽ.​ഡി.​എ​ഫ്​ സ​ഥാ​നാ​ർ​ഥി ജെ​യ്ക്ക്​ സി. ​തോ​മ​സും ബൂ​ത്ത്​ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​ അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ തേ​ടി​യ​ത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe