ജി.എസ്.ടി വരുമാനം: ആഗസ്റ്റിൽ 11 ശതമാനം വർധന

news image
Sep 2, 2023, 3:03 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: ആ​ഗ​സ്റ്റി​ൽ ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) വ​രു​മാ​ന​ത്തി​ൽ 11 ശ​ത​മാ​നം വ​ർ​ധ​ന. 1.59 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ മാ​സ​ത്തെ നി​കു​തി വ​രു​മാ​നം. നി​കു​തി വെ​ട്ടി​പ്പ് ത​ട​ഞ്ഞ​തും നി​കു​തി പി​രി​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജി​ത ന​ട​പ​ടി​ക​ളു​മാ​ണ് വ​രു​മാ​ന വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ആ​ഗ​സ്റ്റി​ലെ മൊ​ത്തം ജി.​എ​സ്.​ടി വ​രു​മാ​നം 1,59,069 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 28,328 കോ​ടി രൂ​പ കേ​ന്ദ്ര ജി.​എ​സ്.​ടി​യും 35,794 കോ​ടി രൂ​പ സം​സ്ഥാ​ന ജി.​എ​സ്.​ടി​യു​മാ​ണ്. ഇ​റ​ക്കു​മ​തി​യി​ൽ​നി​ന്ന് ല​ഭി​ച്ച 43,550 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ 83,251 കോ​ടി രൂ​പ ഇ​ന്റ​ഗ്രേ​റ്റ​ഡ് ജി.​എ​സ്.​ടി​യാ​ണ്.

സെ​സ് ഇ​ന​ത്തി​ൽ 11,695 കോ​ടി രൂ​പ​യും ല​ഭി​ച്ചു. ഇ​തി​ൽ 1016 കോ​ടി രൂ​പ ഇ​റ​ക്കു​മ​തി​യി​ൽ​നി​ന്ന് ല​ഭി​ച്ച​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ൽ 1.43 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ജി.​എ​സ്.​ടി വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്.

നി​കു​തി നി​ര​ക്കി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ല്ലെ​ങ്കി​ലും ജി.​ഡി.​പി വ​ള​ർ​ച്ചാ നി​ര​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ജി.​എ​സ്.​ടി വ​രു​മാ​നം വ​ർ​ധി​ച്ച​താ​യി റ​വ​ന്യൂ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe