നെല്ല് സംഭരണം: ബാങ്ക് വായ്‌പ തിരിച്ചടവ് പൂർണമായും ചെയ്യുന്നത്‌ സർക്കാർ; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്‌ 637.6 കോടി: മന്ത്രി ജി ആർ അനിൽ

news image
Sep 1, 2023, 9:22 am GMT+0000 payyolionline.in

തിരുവനന്തപുരം > നെല്ല് സംഭരിച്ചതിന് പകരം കർഷകന് നൽകുന്ന ബാങ്ക് വായ്‌പയുടെ തിരിച്ചടവ് കർഷകനല്ലെന്നും അത് പൂർണമായും സർക്കാരാണെന്നും മന്ത്രി ജി ആർ അനിൽ.  ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകന് എത്രയും പെട്ടെന്ന് ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്‌ത‌‌‌തെന്നും അദ്ദേഹം പറഞ്ഞു.

നെല്ല് സംഭരണത്തിലടക്കം കർഷകരെ സഹായിക്കുന്ന സമീപനമാണ് സർക്കാരിന്‌. 2018 – 19 മുതൽ 2023 വരെ കേന്ദ്രത്തിൽ നിന്ന് കുടിശ്ശികയായി 637.6 കോടി രൂപ ലഭിക്കാനുണ്ട്‌. ഇത് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നെല്ല് സംഭരണം സംബന്ധിച്ച് പലരീതിയിലുള്ള വാർത്തകൾ കാണാൻ സാധിച്ചു. കേരളത്തിൽ നെല്ല് സംഭരണ പ്രവർത്തനങ്ങളിൽ കർഷകരെ സഹായിക്കുന്ന തരത്തിലുള്ള നിലപാടാണ് കഴിഞ്ഞ വർഷങ്ങളിൽ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നെല്ല് സംഭരിച്ചാൽ കർഷകന് നേരത്തെ പരമാവധി പണം എത്തിക്കുന്നതിനടക്കമുള്ള നിരവധി ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. നെല്ല് സംഭരിച്ചാൽ പണം പൂർണമായും കേന്ദ്ര സർക്കാരിന്റെ വിഹിതം ലഭിക്കാൻ ആറോ എട്ടോ മാസം വരെ കാത്തിരിക്കണം’ – മന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe