ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണസമ്മാനമായി 4.2 കോടി

news image
Aug 18, 2023, 2:25 pm GMT+0000 payyolionline.in

കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മലബാര്‍ മില്‍മ 4.2 കോടി രൂപ നല്‍കും. മലബാര്‍ മില്‍മ ഭരണ സമിതിയുടെതാണ് തീരുമാനം. ജൂലൈയില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപവീതം അധികവിലയായി നല്‍കിയാണ് മില്‍മയുടെ ഓണസമ്മാനം. ജൂലൈയില്‍ സംഘങ്ങള്‍വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 420 ലക്ഷം രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.

സംഘങ്ങള്‍ അതത് കര്‍ഷകര്‍ക്കുള്ള തുക കണക്കാക്കി ഓണത്തിന് മുമ്പ് കൈമാറും.അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്പോള്‍ മില്‍മ ആഗസ്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലുമാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe