ഡൽഹിയില്‍ വിദ്യാഭ്യാസമുള്ള സ്ഥാനാർഥികൾക്ക്​ വോട്ട് ചെയ്യണമെന്ന് വിദ്യാർഥികളോട് പറഞ്ഞ അധ്യാപകനെ പുറത്താക്കി

news image
Aug 18, 2023, 3:38 am GMT+0000 payyolionline.in

ന്യൂഡൽഹി: വിദ്യാഭ്യാസമുള്ള സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാർഥികളോട് പറഞ്ഞ അധ്യാപകനെ പുറത്താക്കി. അൺഅക്കാദമിയാണ് അധ്യാപകൻ കരൺ സാങ്‍വാനെ പുറത്താക്കിയത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള വേദിയല്ല ക്ലാസ് റൂമുകളെന്ന് കമ്പനി അറിയിച്ചു.

സാങ്‍വാൻ കരാർ ലംഘിച്ചുവെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും അൺഅക്കാദമി സഹസ്ഥാപകൻ റോമൻ സൈനി പറഞ്ഞു. സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയ സാങ്‍വാൻ വിവാദങ്ങളിൽ നാളെ പ്രതികരണമുണ്ടാവുമെന്നും അറിയിച്ചു.

വിവേചനങ്ങളില്ലാതെ എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അൺഅക്കാദമി ബാധ്യസ്ഥരാണെന്ന് കമ്പനി സഹസ്ഥാപകൻ സാങ്വാൻ അറിയിച്ചു. എല്ലാ അധ്യാപകർ കൃത്യമായ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. വേർതിരിവുകളില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ക്ലാസ്റൂമുകളിൽ സ്വന്തം അഭിപ്രായം ​പറയുന്നത് തെറ്റിദ്ധാരണകൾക്ക് കാരണമാകുമെന്നും കമ്പനി സി.ഇ.ഒ വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe