തിരുവനന്തപുരം: സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ (KUWJ) പേരിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണെന്ന് യൂണിയന് ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്റെ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം എന്ന പേരിൽ വ്യാജ വാർത്താക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പത്രപ്രവർത്തക യൂണിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജരേഖ തയ്യാറാക്കിയവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ യൂണിയൻ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ലെറ്റര്‍പാഡില്‍ വ്യാജ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ചത്.