കണ്ണൂർ സ്വദേശിയായ എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു

news image
Aug 6, 2023, 9:35 am GMT+0000 payyolionline.in

കല്യാശ്ശേരി: എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന, കാസർകോട് ഡിവിഷനിലെ ഉദ്യോഗസ്ഥനായ കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വീണത്. പരേതനായ ഇ.എൻ. ഗോപാലൻ നായരുടെയും പി. കാർത്യായനിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ആതിര അശോകൻ, ആദിത്യൻ അശോകൻ. സഹോദരങ്ങൾ: പരേതനായ പി. ബാബുരാജ്, പി. ഗീത, പി. സന്തോഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് കല്യാശേരി കോലത്തുവയൽ സമുദായ ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe