തിരുവനന്തപുരം > സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. വ്യാഴം വരെ വ്യാപകമായ മഴ തുടരുമെന്നാണ് പ്രവചനം. അതിശക്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പുള്ളത്. തുടർന്ന് മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. വിവിധ ജില്ലകളിലായി കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നു. ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
മണ്ണിനടിയിലായി. ആളപായമില്ല. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ 135 കൊല്ലം പഴക്കമുള്ള സിഎസ്ഐ പള്ളി തകര്‍ന്നുവീണു. മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. തൃശൂർ പുതുക്കാട് ജിവിഎച്ച്എസ്എസ് സ്കൂളിന്റെ മതിൽ മഴയിൽ തകർന്നു. കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്നു. ഒന്‍പതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്.
കരകവിഞ്ഞൊഴുകുകയാണ്. തിരുമൂലപുരം ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നീ ഭാഗങ്ങളിൽ വെള്ളം കയറി. പമ്പ, കല്ലാർ, കക്കാട്ടാർ, അച്ചൻകോവിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. എരുമേലി ഇടകടത്തി കോസ് വെയിലിൽ വെള്ളം കയറി. മഴയെത്തുടർന്ന് മലപ്പുറം നിലമ്പൂരിൽ പാത ഒലിച്ചുപോയി . വഴിക്കടവിലെ താല്‍കാലിക പാത ഒലിച്ചുപോയത്. പഞ്ചായത്തങ്ങാടി-മരുത റൂട്ടില്‍ കാരക്കോടന്‍ പുഴയില്‍ നാട്ടുകാര്‍ നിര്‍മിച്ച പാതയാണിത്. കാസർകോഡ് മഴയത്ത് നിരവധി മരങ്ങൾ കടപുഴകി വീഴുകയും നിരവധി വൈദ്യുതി പോസ്റ്റുകൾ നിലം പതിക്കുകയും ചെയ്തു.
രേഖപ്പെടുത്തിയിട്ടില്ലെന്ന് കലക്ടർ കൃഷ്ണ തേജ പറഞ്ഞു. സ്ഥലം കലക്ടർ സന്ദർശിച്ചു . ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ പറഞ്ഞു. കാസർകോട് ഉപ്പള പുഴയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി ഒഴുകുന്നു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദ്ദേശം നൽകി. ബുധനും വ്യാഴവും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴയിൽ കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികള്‍ മുറിച്ചു. ഇന്നലെ ജില്ല കളക്ടര്‍ ഹരിത വി കുമാര്‍ തോട്ടപ്പള്ളിയിലെത്തി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടത്തുകയും ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പൊഴി മുറിച്ചതോടെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളം എളുപ്പത്തില്‍ കടലിലേക്ക് ഒഴുക്കി വിടാന്‍ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ ചെങ്ങന്നൂർ വില്ലേജിലും തിരുവൻവണ്ടൂർ പഞ്ചായത്തിലും പട്ടണക്കാടും ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂന്ന് ക്യാമ്പുകളിലായി 28 പേരാണ് ഉള്ളത്. കണ്ണൂര്‍ പഴയങ്ങാടിയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി.