മറുനാടന്‍ മലയാളി ജീവനക്കാരന്‍ കസ്‌റ്റഡിയിൽ

news image
Jun 22, 2023, 6:14 am GMT+0000 payyolionline.in

കൊച്ചി> മറുനാടൻ മലയാളി ജീവനക്കാരൻ സുദർശ്‌ നമ്പൂതിരി പൊലീസ് കസ്‌റ്റഡിയിൽ. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കാക്കനാട്‌ ഇൻഫോപാർക്ക് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് ബുധനാഴ്‌‌ച മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നിന്ന്‌ കസ്റ്റഡിയിലെടുത്തത്.

സുദർശ്‌ നമ്പൂതിരിയെ തുടർനടപടികൾക്കായി വ്യാഴാഴ്‌‌ച പുലർച്ചെയൊടെ കാക്കനാട് ഇൻഫോപാർക്ക്‌ പൊലീസിന് കൈമാറി. ഇവിടെയാണ്‌ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്‌‌റ്റർ ചെയ്‌തിരിക്കുന്നത്‌. പട്ടികവർഗ പീഡനനിരോധന നിയമത്തിലെ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe