ദിവസങ്ങളായി ജോലി ചെയ്തിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണു, മാന്തവാടിയിൽ യുവാവിന് ദാരുണന്ത്യം

news image
Jun 13, 2023, 4:41 am GMT+0000 payyolionline.in

മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.  വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സല എന്നിവരുടെ വീടിന്റെ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ വാര്‍ക്കയുടെ പലക പറിക്കുന്നതിനിടെ സണ്‍ഷെയ്ഡ് ഇളകി സ്വപന്‍ റോയിക്ക് മേല്‍ വീഴുകയായിരുന്നു. ദിവസങ്ങളായി ഇദ്ദേഹം ഈ വിട്ടിലാണ് ജോലിയെടുക്കുന്നത്. മുകളിലിരുന്ന് ജോലി ചെയ്യുന്നതിനിടെ താഴേക്ക് പതിച്ച യുവാവിന്റെ വയറിന് മുകളിലേക്ക് സണ്‍ഷെയ്ഡും ഇളകി വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ സ്വപനെ ഉടന്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക അവയവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe