എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പു​ക; ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി

news image
Jun 6, 2023, 12:48 pm GMT+0000 payyolionline.in

ഭുവനേശ്വർ: കോ​ച്ചി​നു​ള്ളി​ലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പു​ക ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. സെ​ക്ക​ന്ത​രാ​ബാ​ദ്- അ​ഗ​ര്‍​ത്ത​ല എ​ക്‌​സ്പ്ര​സി​ലെ ബി-5 ​കോ​ച്ചി​ലാ​ണ് പു​ക ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ​തു​ട​ര്‍​ന്ന് ഒ​ഡീ​ഷ​യി​ലെ ബ്രഹ്മപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെ​യി​ന്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പു​ക ഉ​ട​ന്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ര്‍ ഈ ​കോ​ച്ചി​ല്‍ യാ​ത്ര തു​ട​രി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ചെ​റി​യ ത​ക​രാ​റാ​ണ് പു​ക​യ്ക്ക് കാ​ര​ണ​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe