കർണാടക: മന്ത്രിസഭ വകുപ്പുകളിൽ മാറ്റം, സിദ്ധരാമയ്യക്ക് ഐ.ടി-ബി.ടി വകുപ്പുകൂടി

news image
May 30, 2023, 3:05 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ വ​കു​പ്പു​ക​ളി​ൽ ചെ​റി​യ മാ​റ്റം വ​രു​ത്തി. പു​തി​യ വ​കു​പ്പു പ​ട്ടി​ക​യി​ൽ തി​ങ്ക​ളാ​ഴ്ച ഗ​വ​ർ​ണ​ർ താ​വ​ർ ച​ന്ദ് ഗ​ഹ്​ ലോ​ട്ട് ഒ​പ്പു​വെ​ച്ചു. ഗ​താ​ഗ​ത വ​കു​പ്പ് മാ​ത്രം ല​ഭി​ച്ച മ​ന്ത്രി ആ​ർ. രാ​മ​ലിം​ഗ റെ​ഡ്ഡി​ക്ക് മു​സ്റെ വ​കു​പ്പു​കൂ​ടി അ​നു​വ​ദി​ച്ചു.

നേ​ര​ത്തെ മ​ന്ത്രി ആ​ർ.​ബി. തി​മ്മാ​പൂ​രി​ന് എ​ക്സൈ​സ് വ​കു​പ്പി​നൊ​പ്പം മു​സ്റെ വ​കു​പ്പും ന​ൽ​കി​യ​ത് എ​ക്സൈ​സ് മാ​ത്ര​മാ​ക്കി നി​ല​നി​ർ​ത്തി. റാ​യ്ച്ചൂ​രി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യാ​യ എ​ൻ.​എ​സ്. ബൊ​സെ​രാ​ജു​വി​ന് ടൂ​റി​സം, സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പു​ക​ളാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്.

ഇ​തി​ൽ ടൂ​റി​സം വ​കു​പ്പ് എ​ച്ച്.​കെ. പാ​ട്ടീ​ലി​ന് ന​ൽ​കി. ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ലി​ന് ന​ൽ​കി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡോ.​എം.​സി. സു​ധാ​ക​റി​നും സു​ധാ​ക​റി​ന് ന​ൽ​കി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശ​ര​ൺ​പ്ര​കാ​ശി​നും പ​ര​സ്പ​രം കൈ​മാ​റി. മ​റ്റു പ്ര​ധാ​ന വ​കു​പ്പു​ക​ളി​ലൊ​ന്നും മാ​റ്റ​മി​ല്ല.

വ്യ​വ​സാ​യ വ​കു​പ്പി​നൊ​പ്പം ഐ.​ടി-​ബി.​ടി വ​കു​പ്പും എം.​ബി പാ​ട്ടീ​ലി​നാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ​ഐ.​ടി-​ബി.​ടി വ​കു​പ്പ് തി​രി​ച്ചെ​ടു​ത്തു. ഇ​ത് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് കീ​ഴി​ലാ​ക്കി. ധ​ന​കാ​ര്യം, ഇ​ന്റ​ലി​ജ​ൻ​സ്, കാ​ബി​ന​റ്റ് അ​ഫ​യേ​ഴ്സ്, ഭ​ര​ണ പ​രി​ഷ്‍കാ​ര വ​കു​പ്പ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന വ​കു​പ്പ് അ​ട​ക്കം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe