ആലപ്പുഴ: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. വണ്ടാനം മെഡിക്കൽ കോളജിന് സമീപമുള്ള മരുന്നു ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
പുലർച്ചെ ഒന്നരയോടെയാണ് സംഭരണ കേന്ദ്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. ആലപ്പുഴ ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് വണ്ടാനത്തെ സംഭരണ കേന്ദ്രത്തിൽ നിന്നാണ് മരുന്നുകൾ എത്തിക്കുന്നത്.
പത്ത് ദിവസത്തിനിടെ മെഡിക്കൽ സർവീസ് കോർപറേഷന്‍റെ കെട്ടിടങ്ങളിൽ തീപിടിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിഫ്ര പാർക്കിലുമാണ് മുമ്പ് തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡറാണ് കൊല്ലത്തെയും തിരുവനന്തപുരത്തെയും തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.