കേരളത്തിന് എടുക്കാവുന്ന വായ്പയിൽനിന്ന് 8,000 കോടി വെട്ടിക്കുറച്ച് കേന്ദ്രം; പ്രതിസന്ധി

news image
May 26, 2023, 1:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. 8,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വർഷം വായ്പ എടുക്കാവുന്നത് 15,390 കോടി രൂപ മാത്രം. കഴിഞ്ഞ വർഷം 23,000 കോടി വായ്പ അനുവദിച്ചിരുന്നു.

ജിഎസ്ടിയുടെ മൂന്ന് ശതമാനം വരെ വായ്പ എടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. വായ്പ എടുക്കാൻ സാധിക്കുന്ന തുക എത്രയാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. 32,440 കോടി രൂപയായിരുന്നു കേന്ദ്രം അന്ന് പറഞ്ഞിരുന്നത്. പക്ഷേ വായ്പ എടുക്കുന്നതിനുള്ള അനുമതിപത്രം ആവശ്യപ്പെട്ടതിന് പിന്നാലെ വലിയ തോതിലാണ് കേന്ദ്രം തുക വെട്ടിക്കുറിച്ചത്.

ഇതിനകംതന്നെ കേരളം 2,000 കോടി രൂപ വായ്പ എടുത്തുകഴിഞ്ഞു. രണ്ട് മാസത്തെ പെൻഷൻ, ശമ്പളം എന്നീ ആവശ്യങ്ങൾക്ക് വേണ്ടിയാണ് കേരളം ഈ സാമ്പത്തിക വർഷം 2,000 കോടി വായ്പ എടുത്തത്. ഇനി ഈ സാമ്പത്തിക വർഷം അവസാനം വരെ കേരളത്തിന് എടുക്കാൻ സാധിക്കുന്ന വായ്പ 13,390 കോടി രൂപ മാത്രമാണ്. കേരളത്തിലെ ചെലവുകൾക്ക് അനുസൃതമായി വരുമാനം ഇല്ലാത്തതും വായ്പ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

നികുതി വർധിപ്പിച്ചതിനാൽ ചെറിയ തോതിൽ വരുമാന വർധന കേരളത്തിനുണ്ടാകും. എങ്കിലും നൈംദിന ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇതു കൊണ്ട് മാത്രം കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe