പുതിയ റെയിൽപ്പാളം കമീഷൻ; 11 മുതൽ 18 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

news image
May 8, 2023, 2:23 pm GMT+0000 payyolionline.in

കാഞ്ഞങ്ങാട്‌ : ചെറുവത്തൂർ, നീലേശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയ റെയിൽപ്പാളം കമീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ 11 മുതൽ 18 വരെ നിയന്ത്രണം. 18ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ – –-മംഗളൂരു സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് (22610) പയ്യന്നൂരിലും കോയമ്പത്തൂർ – – -മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16323) ചെറുവത്തൂരിലും സർവീസ് അവസാനിപ്പിക്കും.

മംഗളൂരുവിൽനിന്ന് 11ന് രാത്രി 11.45നുള്ള മംഗളൂരു സെൻട്രൽ –- – ചെന്നൈ സെൻട്രൽ വെസ്റ്റ്കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22638) മൂന്നു മണിക്കൂർ വൈകി 12ന് പുലർച്ചെ 2.45നായിരിക്കും പുറപ്പെടുക. നാഗർകോവിലിൽനിന്ന് 18ന് പുലർച്ചെ രണ്ടിനുള്ള നാഗർകോവിൽ – –- മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16606) മൂന്നു മണിക്കൂർ വൈകിയോടും. കണ്ണൂരിൽനിന്നും 18ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ട കണ്ണൂർ –– ചെറുവത്തൂർ പാസഞ്ചർ (06469) ഒരു മണിക്കൂർ വൈകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe