കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ ആക്രമണങ്ങളിൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി അനിൽകാന്ത്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് ജാഗ്രത തുടരും. നിലവിൽ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. പൊലീസിന്റെ കർശന നിരീക്ഷണം തുടരും. ആവശ്യമാണെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.