പയ്യോളി: വയനാട്ടിലെ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ അവർ ഈ വർഷത്തെ ആഘോഷവും വിനോദയാത്രയും വേണ്ടെന്നുവച്ചു. ഇരിങ്ങൽ പടിക്കൽ പാറയിലെ ഗ്രാമശ്രീ സ്വയംസഹായ സംഘം അംഗങ്ങളാണ് മാതൃകപരമായ തീരുമാനമെടുത്തത്.

ഇരിങ്ങൽ ഗ്രാമശ്രീ സ്വയം സഹായ സംഘംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്നൽകുന്ന തുക കാനത്തിൽ ജമീല എംഎൽഎ വാസു ശ്രീകലയിൽ നിന്ന് ഏറ്റുവാങ്ങുന്നു
സംഘത്തിൻ്റെ 16-ാം വാർഷികവും വിനോദയാത്രയും നടത്തുന്നതിന് ഒരു മാസം മുൻപെ സംഘത്തിൻ്റെ യോഗത്തിൽ തീരുമാനെമെടുത്തിരുന്നു. വയനാട്ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ആഘോഷ പരിപാടി വേണ്ടെന്നുവയ്ക്കാൻ സംഘം ഒരേ സ്വരത്തിൽ തീരുമാനി ക്കുകയായിരുന്നു. അവയ്ക്കായ് നീക്കിവച്ച അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കാനത്തിൽ ജമീല എംഎൽഎയെ ഏൽപ്പിച്ചു. ഗ്രാമശ്രീ സ്വയം സഹായ സംഘംവിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ മുൻ സെക്രട്ടറി വാസു ശ്രീകലയാണ് തുക കൈമാറിയത്.
9 കുടുംബങ്ങൾ അടങ്ങുന്നതാണ് ഗ്രാമശ്രീ. യോഗത്തിൽ കെ കെ ദേവദാസ് അധ്യക്ഷനായി. കാനത്തിൽ ജമീല എംഎൽഎ, പി എം വേണുഗോപാലൻ, നഗരസഭകൗൺസിലർ ടി അരവിന്ദാ ക്ഷൻഎന്നിവർ സംസാരിച്ചു. സെക്രട്ടറി രവി കൊമ്മണത്ത് സ്വാഗതവും എം ഗണേശൻ നന്ദിയും പറഞ്ഞു.
പടം :