കൊയിലാണ്ടി: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ദേശീയപാതയിൽ ജലാഭിഷേകം. രാത്രിയോടെയാണ് പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പോകുന്ന വഴിക്ക് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തൊഴുകിയത്. പൈപ്പ് പൊട്ടിയതോടെ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് രംഗത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.