ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരമുള്ള എൽപിജി സബ്സിഡി, സിലിണ്ടറിന് 200 രൂപയിൽനിന്ന് 300 രൂപയാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 903 രൂപയുടെ സിലിണ്ടർ ഉജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് ഇനി 603 രൂപയ്ക്കു ലഭിക്കും. 7680 കോടി രൂപയാണ് ഇതിനായി വകയിരുത്തേണ്ടത്.
രാജ്യത്തെ 31 കോടി ഗാർഹിക എൽപിജി ഉപയോക്താക്കളിൽ 9.6 കോടി പേരാണ് ഉജ്വല പദ്ധതിയിലുള്ളത്. കേരളത്തിൽ 3 ലക്ഷത്തിലേറെപ്പേരുണ്ട്. 3 വർഷം കൊണ്ട് രാജ്യത്ത് 75 ലക്ഷം പേരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.