ഇന്‍ഫോസിസിന്റെ ജൂലായ്-സപ്തംബര്‍ ത്രൈമാസക്കാലയളവിലെ വരുമാനം ഉയര്‍ന്നു

news image
Oct 11, 2013, 1:55 pm IST payyolionline.in

ബാംഗ്ലൂര്‍ : ഇന്‍ഫോസിസ് ജൂലായ്-സപ്തംബര്‍ ത്രൈമാസക്കാലയളവിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. ജൂലായ്-സപ്തംബര്‍ ത്രൈമാസക്കാലയളവിലെ വരുമാനം 31.5 ശതമാനം ഉയര്‍ന്ന് 12,965 കോടി രൂപയിലെത്തി. വരുമാനം 2,374 കോടി രൂപയില്‍ നിന്ന് 2,407 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 1.6 ശതമാനം വര്‍ധന.ഓഹരിയൊന്നിന് 20 രൂപ നിരക്കില്‍ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21ന് ഇത് വിതരണം ചെയ്യും.

നടപ്പുസാമ്പത്തിക വര്‍ഷത്തെ വരുമാനവളര്‍ച്ചാ അനുമാനം 6-10 ശതമാനത്തില്‍ നിന്ന് 9-10 ശതമാനമായി ഉയര്‍ത്തി. ഇതോടെ ഇന്‍ഫോസിസിന്റെ ഓഹരി വില വെള്ളിയാഴ്ച മുന്നേറുകയാണ്. കഴിഞ്ഞ ത്രൈമാസത്തില്‍ ബിസിനസ് തോതും ഇടപാടുകാരുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.ഡി.ഷിബുലാല്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe