വടകര: വടകരയില്‍ കുളത്തിൽ വയോധികന് മുങ്ങി മരിച്ചു. പഴങ്കാവ് മേച്ചേരി നാരായണൻ (75) ആണ് ചോളം വയൽ ഗണപതി ക്ഷേത്രത്തിനോട് ചേർന്ന നാമ കുളത്തിൽ മുങ്ങി മരിച്ചത്. വടകര അഗ്നിരക്ഷസേന സ്കൂബ ടീം മൃതദേഹം പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ കെ അരുണ്‍ നേതൃത്വം നൽകി. ഡൈവർമാരായ എസ്.ഡി സുദീപ് , സന്തോഷ് എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.