ദില്ലി:ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്.രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ വ്യോമസേന സജ്ജമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു. മാറ്റത്തിൻ്റെ പാതയിലാണ് സേന. ആധുനികവൽക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയിൽ വേഗത്തിൽ മുന്നേറ്റം നടക്കുന്നു.വനിത അഗ്നിവീർകളെ അടക്കം സേനയുടെ ഭാഗമാക്കി. പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്നും വ്യോമസേന മേധാവി പറഞ്ഞു.72 വർഷത്തിന് ശേഷമാണ് വ്യോമസേനക്ക് പുതിയ പതാക തയ്യാറാക്കിയത്
72 വർഷത്തിന് ശേഷം വ്യോമസേനക്ക് പുതിയ പതാക; വെല്ലുവിളികളെ പ്രതിരോധിക്കാൻ സേന സജ്ജമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍
Oct 8, 2023, 6:26 am GMT+0000
payyolionline.in
കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര് ഇന്ത്യക്കാര്‍
കേരളത്തില്‍ ചൂട് കൂടുന്നതായി കണക്കുകള്‍; പകൽ താപനില 27-28 നിന്ന് ഉയര്‍ന്നത് 3 ..