തിരുവനന്തപുരം ∙ ജീവനക്കാർക്ക് 6 അവധിയെടുത്താൽ തുടർച്ചയായി കിട്ടുന്നത് 15 അവധിദിവസങ്ങൾ. ഓണാഘോഷത്തോടെ ഇന്നു സ്കൂളുകളും അടയ്ക്കുകയാണ്. അതിനാൽ ദൂരെ ജോലി ചെയ്യുന്നവർ പലരും നാളെ മുതൽ അവധിയെടുത്തു നാട്ടിലേക്കു തിരിക്കും. 27 ഞായറിനൊപ്പം 28 മുതൽ 30 വരെ ഓണാവധിയാണ്. 31ന് ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ചുള്ള അവധി.
സെപ്റ്റംബർ ഒന്നിനും 2നും സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും. 3 ഞായർ. നാലും അഞ്ചും പ്രവൃത്തി ദിവസങ്ങൾ. 6ന് ശ്രീകൃഷ്ണ ജയന്തി അവധി. ഏഴും എട്ടും സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും. 9ന് രണ്ടാം ശനിയായതിനാൽ അവധി. 10ന് ഞായർ.
അതിനാൽ ഒട്ടേറെ സർക്കാർ ഓഫിസുകളിൽ ജീവനക്കാർ നീണ്ട അവധി എടുത്തിരിക്കുകയാണ്. പൊതുഅവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവരാണ് പകരം തുടർച്ചയായ അവധികൾക്ക് അപേക്ഷിച്ചിരിക്കുന്നത്.
അവധികൾ ഇങ്ങനെ:
∙ ബാങ്ക് അവധി: നാളെ, 27, 28, 29, 31.
∙ സ്കൂൾ: ഇന്ന് ഓണാഘോഷത്തോടെ അടയ്ക്കും. നാളെ മുതൽ സെപ്റ്റംബർ 3 വരെ അവധി. 4ന് തുറക്കും.
∙ സർക്കാർ ഓഫിസുകൾ: 27, 28, 29, 30, 31.
∙ ബവ്റിജസ് ഷോപ്പുകൾ: 29, 31, സെപ്റ്റംബർ 1.
∙ റേഷൻ കടകൾ: 29, 30, 31 തീയതികളിൽ തുറക്കില്ല. എന്നാൽ ഞായറായ 27ന് തുറക്കും. അതിനു പകരമായാണ് 30ലെ അവധി.