5ജി അനുബന്ധ ആപ്പുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍; സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും

news image
Feb 1, 2023, 7:51 am GMT+0000 payyolionline.in

ന്യൂഡല്‍ഹി> എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കുമെന്ന് ധനമന്ത്രി.ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കും.ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മലിനീകരണമുണ്ടാക്കുന്ന പഴഞ്ചന്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കും.തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും.

വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിനായി 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററുകള്‍ തുടങ്ങും.5ജി അനുബന്ധ ആപ്പുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍ വരുമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe