5ജി കേസ്: ജൂഹി ചൗളയുടെ പിഴ 20 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായി കുറച്ചു

news image
Jan 27, 2022, 8:56 pm IST payyolionline.in

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി ടെലികോം സർവീസുകൾ സ്ഥാപിക്കുന്നതിനെതിരായി ഹരജി നൽകിയ നടി ജൂഹി ചൗളയ്ക്ക് ചുമത്തിയിരുന്ന പിഴ 20 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഡൽഹി ഹൈക്കോടതി കുറച്ചു. ജൂഹി ചൗളയ്‌ക്കെതിരായ സിംഗിൾ ജഡ്‌ജി ബെഞ്ച് പരാമർശങ്ങൾ ഒഴിവാക്കുന്നതായും കോടതി വ്യക്തമാക്കി.

പരാതിക്കൊപ്പം നൽകിയ അപേക്ഷകൾ സാധുതയില്ലാത്തതാണെന്ന് കണ്ടെത്തിയതിനാൽ പിഴയുടെ ഒരു ഭാഗം അടക്കാന്‍ ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. ഏതാനും ദിവസം സാമൂഹിക സേവനവും ചെയ്യണം. ഡൽഹി ലീഗൽ അതോറിറ്റിക്കു വേണ്ടി ജൂഹി ചൗള പ്രചാരണ പരിപാടിയിൽ പങ്കെടുക്കണമെന്നും അതെങ്ങെനെ വേണമെന്ന് ലീഗൽ അതോറിറ്റി പദ്ധതി തയാറാക്കുമെന്നും കോടതി കൂട്ടിചേർത്തു.

5ജി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഇക്കാര്യത്തിൽ പഠനം നടത്തിയ ശേഷമേ ഇന്ത്യയിൽ സേവനങ്ങൾക്ക് തുടക്കമിടാവൂ എന്നുമാവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് ജൂഹി ചൗള ഹരജി സമർപ്പിക്കുന്നത്. എന്നാൽ ഹരജി നിയമ പ്രക്രിയയുടെ ദുരുപയോഗമായും പബ്ലിസിറ്റി നേടാനുള്ള ശ്രമമാണെന്നും ആരോപിച്ച് സിംഗിൾ ജഡ്ജി ബെഞ്ച് ചൗളക്കെതിരെ 20 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. വിധിക്കെതിരെ ജൂഹിചൗള നൽകിയ അപ്പീലിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe