372 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി; പുതിയ പട്ടയത്തിന്​ 203 അപേക്ഷകൾ

news image
Jan 10, 2023, 5:55 am GMT+0000 payyolionline.in

തൊ​ടു​പു​ഴ: ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വി​വാ​ദ ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളി​ൽ 372 എ​ണ്ണം ഇ​തു​വ​രെ റ​ദ്ദാ​ക്കി. അ​ന​ധി​കൃ​ത​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പ്ര​ത്യേ​ക റ​വ​ന്യൂ സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്.

ശേ​ഷി​ക്കു​ന്ന ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ കൂ​ടി റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 1999ൽ ​ഇ.​കെ. നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​ ദേ​വി​കു​ളം അ​ഡീ​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ചു​മ​ത​ല വ​ഹി​ച്ച ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​ഐ. ര​വീ​ന്ദ്ര​ൻ താ​ലൂ​ക്കി​ലെ ഒ​മ്പ​ത്​ വി​​ല്ലേ​ജു​ക​ളി​ലെ 4251 ഹെ​ക്ട​ർ സ്ഥ​ല​ത്തി​ന്​ ന​ൽ​കി​യ​ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി 18നാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ട​ത്.

ഇ​തി​ന്​ ഒ​രു​വ​ർ​ഷം തി​ക​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ റ​വ​ന്യൂ അ​ധി​കൃ​ത​ർ ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി. ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 515 ഫ​യ​ലു​ക​ളി​ലാ​യി 933 പേ​ർ​ക്ക്​ ഇ​തു​വ​രെ നോ​ട്ടീ​സ്​ അ​യ​ക്കു​ക​യും ഇ​തി​ൽ 840പേ​ർ രേ​ഖ​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പി​ന്​ ഹാ​ജ​രാ​വു​ക​യും ചെ​യ്തു. 372 പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും പു​തി​യ പ​ട്ട​യ​ത്തി​ന്​ 203 അ​പേ​ക്ഷ മാ​ത്ര​മാ​ണ്​ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക്​ ല​ഭി​ച്ച​തെ​ന്ന്​ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​വ​യി​ൽ 149 അ​പേ​ക്ഷ​ക​ളി​ൽ സ​ർ​വേ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ർ​ത്തി​യാ​കും. ഇ​തു​വ​രെ റ​ദ്ദാ​ക്കി​യ 372 പ​ട്ട​യ​ങ്ങ​ളി​ൽ 700ഓ​ളം പേ​ർ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, പു​തി​യ പ​ട്ട​യ​ത്തി​നാ​യി അ​ത്ര​യും അ​പേ​ക്ഷ വ​രു​ന്നി​ല്ല.

ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളു​ടെ സാ​ധു​ത സം​ബ​ന്ധി​ച്ച്​ ഉ​യ​ർ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന​താ​ണ്​ പു​തി​യ അ​പേ​ക്ഷ​ക​രു​ടെ കു​റ​വെ​ന്ന്​ റ​വ​ന്യൂ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു. ശ​രി​യാ​യ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും ന​ൽ​കി പ​ട്ട​യ​ത്തി​ന്​ അ​ർ​ഹ​രാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്​ അ​പേ​ക്ഷ ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ഒ​മ്പ​ത്​ വി​ല്ലേ​ജു​ക​ളി​ലാ​യി ന​ൽ​കി​യ 530 പ​ട്ട​യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ 372 എ​ണ്ണം റ​ദ്ദാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ പ​കു​തി​യോ​ടെ പു​തി​യ പ​ട്ട​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വേ, സ്​​കെ​ച്ച്​ ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും പു​തി​യ പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക. ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി പു​തി​യ​വ ന​ൽ​കാ​ൻ 40ല​ധി​കം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ ഇ​ടു​ക്കി​യി​ലേ​ക്ക്​ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്​.

45 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​​ശ​മെ​ങ്കി​ലും ഇ​ത്​ സാ​ധ്യ​മ​ല്ലെ​ന്ന്​ വ​ന്ന​തോ​ടെ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു. പു​തി​യ പ​ട്ട​യം അ​പേ​ക്ഷ​ക​ളു​ടെ മ​റ​വി​ൽ ഇ​ട​നി​ല​ക്കാ​ർ ക​ർ​ഷ​ക​രെ ചൂ​ഷ​ണം ച്ചെ​യു​ന്ന​ത്​ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe