25 കോടി ആർക്കെന്നറിയാൻ മണിക്കൂറുകൾ മാത്രം; തിരുവോണം ബംപർ സമ്മാനഘടന ഒറ്റനോട്ടത്തിൽ

news image
Sep 18, 2022, 2:57 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവോണം ബംപർ ഭാ​ഗ്യശാലി ആരാണെന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടി ആർക്കാകും ലഭിക്കുക എന്ന ചർച്ച കഴിഞ്ഞ മാസം മുതൽ തന്നെ കേരളക്കരയിൽ സജീവമാണ്. രണ്ടാം സമ്മാനമായി 5 കോടിയും മൂന്നാം സമ്മാനമായി പത്ത് പേർക്ക് ഓരോ കോടി വീതവുമാണ് സമ്മാനമായി ലഭിക്കുന്നത്.

 

തിരുവോണം ബംപർ സമ്മാനഘടന 

  • ഒന്നാം സമ്മാനം -25 കോടി
  • സമാശ്വാസ സമ്മാനം – അഞ്ച് ലക്ഷം (5 ലക്ഷം വീതം ഓൻപത് പേർക്ക്)
  • രണ്ടാം സമ്മാനം – അഞ്ച് കോടി
  • മൂന്നാം സമ്മാനം- ഓരോ സീരിസിലും ഒരു കോടി രൂപ(ആകെ പത്ത് സീരിസ്)
  • നാലാം സമ്മാനം – അവസാന അഞ്ചക്കത്തിന് 1 ലക്ഷം വീതം 90  പേർക്ക്
  • അഞ്ചാം സമ്മാനം – അവസാന നാലക്കത്തിന് 5,000 രൂപ വീതം 72,000 പേർക്ക്(80 തവണ നറുക്കെടുപ്പ്)
  • ആറാം സമ്മാനം – അവാസനത്തെ നാലക്കത്തിന് 3000 രൂപ വീതം 48,600 പേർക്ക് (54 തവണ നറുക്കെടുപ്പ്)
  • ഏഴാം സമ്മാനം- അവസാന നാലക്കത്തിന് 2000 രൂപ വീതം 66,600 പേർക്ക് ( 74 തവണ നറുക്കെടുപ്പ്)
  • എട്ടാം സമ്മാനം – അവസാനത്തെ നാലക്കത്തിന് 1000 രൂപ വീതം 2,10,600 പേർക്ക് (234 തവണ നറുക്കെടുപ്പ്)

ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് തിരുവോണം ബംപറിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയതെങ്കിൽ, ഇത്തവണ അത് 66 ലക്ഷത്തിലേറെയാണ്.  67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ബംപർ വിൽപ്പനയിൽ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂർ ജില്ലയാണ്. എട്ട് ലക്ഷത്തോളം ടിക്കറ്റുകൾ ജില്ലയിൽ വിറ്റു പോയിട്ടുണ്ട്. തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. 25 കോടിയിൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ സമ്മാനാർഹന് കയ്യിൽ കിട്ടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe