22-ാം വാര്‍ഡ് വികസനസമിതി മൂന്നാം വാര്‍ഷികം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു

news image
Oct 9, 2013, 2:07 pm IST payyolionline.in
പയ്യോളി: ഗ്രാമപ്പഞ്ചായത്ത് 22-ാം വാര്‍ഡ് വികസന സമിതിയുടെ മൂന്നാം വാര്‍ഷികാഘോഷം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ 15-ാം വാര്‍ഷികവും ബാലസഭയുടെ ഏഴാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു. പഞ്ചായത്തംഗം പടന്നയില്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധു, ജേസീസ് പ്രസിഡന്റ് പി.ടി. വിനോദ്, ഡോ. പീയൂഷ് എം. നമ്പൂതിരി, ഡോ. ടി.വി. സജിത്ത് പ്രസാദ്, പി.ടി. ഉഷ, സി.കെ. രാജമ്മ, റീന നാരങ്ങോളി, പി.എം. ഉഷ, കെ. ജിഷ, ഉഷ വളപ്പില്‍, സി.ടി. അബ്ദുറഹിമാന്‍, സി.എം. മജീദ് മരയ്ക്കാര്‍, സബീഷ് കുന്നങ്ങോത്ത് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഉപഹാരങ്ങള്‍ നല്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe