2024ലും മോദി നയിക്കും, മൂന്നാമതും പ്രധാനമന്ത്രിയാക്കാനുള്ള വിജയം നേടും: അമിത്ഷാ

news image
Jan 18, 2023, 5:48 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ 2024 ലും നരേന്ദ്ര മോദി തന്നെയാകും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പു വരെ ജെ.പി.നഡ്ഡ പാർട്ടി പ്രസിഡന്റായി തുടരുമെന്നു പ്രഖ്യാപിക്കാനെത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനുള്ള വിജയം കൈവരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം  പറഞ്ഞു.2024 ജൂൺ വരെ നഡ്ഡ തുടരാനുള്ള നിർദേശം ബിജെപി ദേശീയ നിർവാഹകസമിതി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതായും അമിത്ഷാ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പു നടപടികൾ 2024 ജൂൺ വരെ നീട്ടിവയ്ക്കാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. കേരളത്തിലെ കെ.സുരേന്ദ്രൻ ഉൾപ്പെടെ കാലാവധി കഴിയുന്ന സംസ്ഥാന അധ്യക്ഷരും തുടരാനാണു സാധ്യത. ഇക്കാര്യം ചോദിച്ചപ്പോൾ ‘ജെ.പി. നഡ്ഡ ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും’ എന്നായിരുന്നു അമിത്ഷായുടെ മറുപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe