100 ശതമാനം വാക്സിൻ; നേട്ടവുമായി ഹിമാചൽ പ്രദേശ്

news image
Dec 5, 2021, 10:58 am IST payyolionline.in

ന്യൂഡൽഹി: രാജ്യത്ത്​ 100 ശതമാനം പേരും കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ച ആദ്യ സംസ്​ഥാനമായി ഹിമാചൽ പ്രദേശ്​. സംസ്​ഥാനത്ത്​ 18 വയസിന്​ മുകളിലുള്ള 53,86,393പേർ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ചു. ആഗസ്​റ്റ്​ അവസാനത്തോടെ അർഹരായ എല്ലാവർക്കും ആദ്യ ഡോസ്​ നൽകിയ സംസ്​ഥാനം ഹിമാചൽ പ്രദേശാണെന്നും സർക്കാർ വക്താവ്​ അറിയിച്ചു.

കോവിഡ്​ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്​പൂർ എയിംസിൽ പ്രത്യേക ചടങ്ങ്​ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ ചടങ്ങിൽ പ​ങ്കെടുക്കും. പൗരൻമാർക്ക്​ വാക്​സിൻ കുത്തിവെയ്​​െപ്പടുക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ ​പ്രവർത്തകർക്ക്​​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മുഖ്യമന്ത്രി ജയ്​ റാം താക്കൂർ, കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂർ, സംസ്​ഥാന ആരോഗ്യ മന്ത്രി രാജീവ്​ സായ്​സൽ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe