ഹോട്ടലില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

news image
Feb 2, 2023, 10:08 am GMT+0000 payyolionline.in

കൊച്ചി:  എറണാകുളം തോപ്പുംപടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. തോപ്പുംപടിയിലെ ടോപ്പ് ഫോം ഹോട്ടലിലായിരുന്നു പൊട്ടിത്തെറി. ജീവനക്കാരായ അഫ്താബ്, സഖ്ലിൻ എന്നിവർക്ക് പൊള്ളലേറ്റു. പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്ന് തീപിടിക്കുകയായിരുന്നു. ഉടൻ ഗ്യാസ് സിലിണ്ടർ പുറത്തേറ്റ് മാറ്റി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe