സ്‌കോളര്‍ഷിപ്പ് റദ്ദാക്കല്‍; കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്എസ് എഫ് ഐ  പയ്യോളി ഏരിയ കമ്മിറ്റി മാർച്ച് നടത്തി

news image
Nov 26, 2022, 9:37 am GMT+0000 payyolionline.in

പയ്യോളി :  പിന്നോക്ക വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്എസ് എഫ് ഐ  പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു . അഭയ് മുചുകുന്ന് , സാരംഗ് പയ്യോളി, ജി കെ ദിൽജിത്ത് , അവന്തിക സുധാകർ, ശ്രുതി, അശ്വനി എന്നിവർ സംസാരിച്ചു .ഏരിയ സെക്രട്ടറി നിഹാൽ സ്വാഗതവും വിവേക് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe