സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ജില്ലാ ബാല ചിത്രരചന മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു

news image
Nov 6, 2022, 12:01 pm GMT+0000 payyolionline.in

പയ്യോളി:  സി.സി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ തിക്കോടിയൻ സ്മാരക ഹൈസ്കൂൾ പയ്യോളിയിൽ സംഘടിപ്പിച്ച ജില്ലാ തലബാല ചിത്രരചനാ മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, പയ്യോളി മുൻസിപാലിറ്റി വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമ, മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദൻ, തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കരോളി പി.ടി.രാഘവൻ, കലേഷ് വടകര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ.പി.ഗിരീഷ് കുമാർ സ്വാഗതവും, പി.ടി രമേശൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe