എം. സ്വരാജ് ഇന്ന് പയ്യോളിയില്‍; പങ്കെടുക്കുന്നത് സിഐടിയു സെമിനാറില്‍

news image
Nov 26, 2022, 3:39 am GMT+0000 payyolionline.in

പയ്യോളി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഇന്ന് പയ്യോളിയില്‍ പ്രസംഗിക്കും. സിഐടിയു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് പയ്യോളിയെത്തുന്നത്. വര്‍ഗീയത, മതനിരപേക്ഷത, പ്രതിരോധം എന്ന വിഷയത്തിലാണ് സെമിനാര്‍.  പയ്യോളി ബസ്സ്റ്റാന്‍റിന് എതിര്‍ വശത്തുള്ള വേദിയിലാണ് പരിപാടി. സിഐടിയു ജില്ലാ സെക്രട്ടറി എം. ഗിരീഷ്, കെ.ടി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe