സഹകരണ മേഖലയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം: പയ്യോളിയിൽ 69-ാംമത് സഹകരണവാരാഘോഷ സെമിനാർ

news image
Nov 18, 2022, 2:54 pm GMT+0000 payyolionline.in

പയ്യോളി: കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾ മൂലം വെല്ലുവിളികൾ നേരിടുന്ന സഹകരണ മേഖലയെ സംരക്ഷിക്കാൻ സഹകാരികൾ മുന്നിട്ടിറങ്ങണമെന്ന് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പയ്യോളിയിൽ സംഘടിപ്പിച്ച സെമിനാർ ആഹ്വാനം ചെയ്തു. കൊയിലാണ്ടി താലൂക്ക് സർക്കിൾ യൂണിയൻ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 69-ാം മത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാർ സർക്കിൾ യൂണിയൻ ചെയർമാൻ ഉള്ളൂർ ദാസൻ ഉദ്ഘാടനം ചെയ്തു.

സഹകരണവാരാഘോഷത്തിന്റെ ഭാഗമായി പയ്യോളിയിൽ സംഘടിപ്പിച്ച സെമിനാർ ഉള്ളൂർ ദാസൻ ഉദ്ഘാടനം ചെയ്യുന്നു.

പയ്യോളിഅർബൻ ബാങ്ക് ചെയർമാൻ ടി ചന്തു അധ്യക്ഷനായി. ‘സംരംഭക വികസനവും പൊതു സ്വകാര്യ സഹകരണപങ്കാളിത്തം ശക്തിപ്പെടുത്തലും ‘ എന്ന വിഷയത്തിൽ പി സി കവിത പ്രഭാഷണം നടത്തി. പുനത്തിൽ ഗോപാലൻ, കെ പി രമേശൻ,പി വി മൊയ്തീൻ, എം കേളപ്പൻ, പി വി ഗംഗാധരൻ , പി വി മനോജൻ, ഷൈനി സോണി എന്നിവർ സംസാരിച്ചു. അർബൻ ബാങ്ക് സിഇഒ പി പ്രദീപ്കുമാർ സ്വാഗതവുംഎം കെ പ്രേമൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe