‘സഹകരണ തണ്ണീര്‍പന്തലി’ല്‍ ദാഹജലം ഒരുക്കി പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക്- വീഡിയോ

news image
Mar 21, 2023, 7:37 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വേനല്‍ ചൂടിനെ നേരിടാന്‍  ദാഹജലം വിതരണം ചെയ്യാൻ തണ്ണീർ പന്തൽ കൗണ്ടർ ആരംഭിച്ചു.പയ്യോളി മുൻസിപ്പൽ ചെയർമാൻ  വടക്കയിൽ ഷഫീഖ്  സഹകരണ തണ്ണീര്‍പന്തലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പയ്യോളി പേരാമ്പ്ര റോഡിനു സമീപത്തായാണ് തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചത്.  ഉദ്ഘാടനത്തോടനുബന്ധിച്ച് സംഭാരം വിതരണം ചെയ്തു.  ചടങ്ങിൽ പയ്യോളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  പുനത്തിൽ ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പയ്യോളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി  ജയദേവൻ എം പി സ്വാഗതം പറഞ്ഞു. പി വി രാമചന്ദ്രൻ മാസ്റ്റർ, എൻ സി മുസ്തഫ ടി.എം.ടി ചന്ദ്രൻ, എൻ ടി നാണു, രജിത കൃഷ്ണദാസ്, ഷൈനി സോണി, ഇന്ദിര മത്തത്ത്, വത്സരാജ് സി ബാബു എംവി രാമചന്ദ്രൻ കുയ്യണ്ടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe