ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു

news image
Sep 13, 2022, 1:34 pm GMT+0000 payyolionline.in

കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഈ നായ  രണ്ട് സ്ത്രീകളെയും പ്രദേശത്തെ വളർത്തു മൃഗങ്ങളെയും കഴിഞ്ഞ ദിവസം കടിച്ചിരുന്നു. പതിനാറാം വാർഡ് പള്ളിശ്ശേരിക്കലിലെ രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്.

ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ചത്ത നായക്ക് പേ വിഷബാധയുണ്ടെന്നാണ് സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe