ശബരിമല: പടിപൂജ ബുക്കിങ് 2039 വരെ പൂർത്തിയായി

news image
Dec 11, 2024, 5:12 pm GMT+0000 payyolionline.in

ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ പടിപൂജയുടെ ബുക്കിങ്​ 2039 വരെ പൂർത്തിയായി. 1,37,900 രൂപയാണ് പടിപൂജയുടെ നിരക്ക്. 2039 ഏപ്രിൽ വരെയുള്ള ബുക്കിങ്​ ആണ് പൂർത്തിയായിരിക്കുന്നത്.

പടിപൂജ നടത്തുന്ന സമയത്ത് ബുക്ക് ചെയ്യുന്ന തുകയിൽ നിന്ന്​ വർധന ഉണ്ടായാൽ അത് വഴിപാടുകാർ അടക്കേണ്ടി വരും. മണ്ഡല – മകരവിളക്ക് കാലത്തെ തിരക്ക് പരിഗണിച്ച് ഈ കാലയളവിൽ പടിപൂജ ഒഴിവാക്കിയിരിക്കുകയാണ്.

പകരം മകരവിളക്കിന് ശേഷമുള്ള നാല് ദിവസങ്ങളിലും മാസ പൂജാവേളയിലുമാണ് പടിപൂജ നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe